malappuram local

ഡ്രൈവിങ് ലൈസന്‍സിനായി 35 ഭിന്നശേഷിക്കാര്‍ ടെസ്റ്റ് എഴുതി

തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത്, മോട്ടോര്‍വാഹനവകുപ്പ്, പാലത്തിങ്ങല്‍ ഫെയ്‌സ് ഫൗണ്ടേഷന്‍ , പരപ്പനങ്ങാടി അല്‍ഫിയ ഡ്രൈവിങ്‌സ്‌കൂള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മുപ്പത്തഞ്ച് പേര്‍ ഇന്നലെ ലേണിങ് ടെസ്റ്റെഴുതി. ചെമ്മാട് മിനിസിവില്‍സ്റ്റേഷനിലെ രണ്ടാംനിലയില്‍പ്രവര്‍ത്തിക്കുന്ന മോട്ടോര്‍വാഹനവകുപ്പ് ഓഫിസിലായിരുന്നു ടെസ്റ്റ്. മുകളിലായിരുന്നു ടെസ്റ്റ്. ഗോവണി കയറാന്‍ സാധിക്കാത്തവരെ ഫെയ്‌സ്പ്രവര്‍ത്തകരും അധികൃതരും സഹായിച്ചു.
ലേണിങ്‌ടെസ്റ്റില്‍ എല്ലാവരും വിജയിക്കുകയും ചെയ്തു. വൈകാതെതന്നെ ഡ്രൈവിങ് ടെസ്റ്റും നടത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത്, മോട്ടോര്‍വാഹനവകുപ്പ്, സന്നദ്ധപ്രവര്‍ത്തകരും, ഡോക്ടര്‍മാരും സംയുക്തമായി ഭിന്നശേഷിക്കാരെ ഏകോപിപ്പിച്ചു നടത്തുന്ന സംസ്ഥാനത്തുതന്നെ ആദ്യ പ്രവര്‍ത്തനമാണ് ഇത്. തിരൂരങ്ങാടി ബ്ലോക്ക ്പ്രസിഡന്റ് കെ കലാം, തിരൂരങ്ങാടി എംവിഐ അബ്ദുല്‍ സുബൈര്‍ നഈം പരപ്പനങ്ങാടി, ടി കുട്ട്യാവ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it