ഡ്രൈവിങ് പഠനം സ്‌കൂളുകളില്‍ നിന്ന് തുടങ്ങണം: ഡിജിപി

കൊച്ചി: ഡ്രൈവിങ് പഠനം സ്‌കൂളുകളില്‍ നിന്ന് തുടങ്ങാന്‍ സംവിധാനമുണ്ടാവണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡ്രൈവിങ് സ്‌കൂളുകളിലെ ഡ്രൈവിങ് പഠനം അശാസ്ത്രീയമാണെന്നും സ്‌കൂളുകളില്‍തന്നെ ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി. ഇന്ന് ഡ്രൈവിങ് സ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് റോഡില്‍ ഡ്രൈവിങ് നടത്താനുള്ള യോഗ്യതയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഡ്രൈവിങുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പലകാര്യങ്ങളും ഡ്രൈവിംഗ് സ്‌കൂളുകള്‍ അവരെ പഠിപ്പിക്കുന്നില്ല. ഡ്രൈവിങ് പഠനം സ്‌കൂളുകളിലാക്കുകയാണ് ഇതിനുള്ള പരിഹാരം. അമേരിക്കയിലും മറ്റും ഡ്രൈവിങ് പഠിപ്പിക്കുന്നത് സ്‌കൂളുകളിലാണ്. 16 വയസ്സു മുതല്‍ ഡ്രൈവിങിന്റെ പാഠങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിച്ച് 18 വയസ്സാവുമ്പോള്‍ ലൈസന്‍സ് നല്‍കുന്ന രീതി ഇവിടെയും നടപ്പാക്കാന്‍ സാധിക്കും. കൊച്ചിയിലെ സ്‌കൂളുകള്‍ അതിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it