ഡ്രൈവര്‍മാരുടെ പ്രതിഷേധം: ഡല്‍ഹിയില്‍ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: ഡീസല്‍ കാറുകള്‍ നിരോധിച്ച സുപ്രിംകോടതി ഉത്തരവിനെതിരേ ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളില്‍ ഗതാഗതം താറുമാറായി. ഗുഡ്ഗാവ് ദേശീയ പാതയില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ 400 സമരക്കാരാണ് പ്രതിഷേധമുയര്‍ത്തിയത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഡല്‍ഹിയില്‍ ഓടുന്ന ടാക്‌സികളില്‍ പകുതിയിലധികവും ഡീസല്‍ ടാക്‌സികളാണെന്നും ഇത്തരം നിരോധനത്തിലൂടെ തങ്ങളുടെ ജോലിയാണ് നഷ്ടപ്പെടുന്നതെന്നുമാണ് ടാക്‌സി ജീവനക്കാര്‍ ഉയര്‍ത്തുന്ന വാദം. ഏപ്രില്‍ ഒന്നിനകം ഡീസല്‍ ടാക്‌സി കാറുകള്‍ സിഎന്‍ജിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ സമയം ആവശ്യപ്പെട്ട് ടാക്‌സി കാര്‍ ഉടമകള്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it