ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് സാങ്കേതികത്തകരാര്‍ തുടര്‍ക്കഥ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനങ്ങള്‍ സാങ്കേതികത്തകരാര്‍ മൂലം സര്‍വീസ് റദ്ദാക്കുന്നത് പതിവാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാങ്കേതികത്തകരാര്‍ കാരണം  ഒരു ഡ്രീംലൈനര്‍വിമാനം പാരിസില്‍ ഇറക്കേണ്ടിവന്നു. കഴിഞ്ഞയാഴ്ച കൊല്‍ക്കത്ത-ഡല്‍ഹി  ബോയിങ് 787-800 വിമാനവും ഇതേ കാരണത്താല്‍ റദ്ദാക്കി. അമേരിക്കന്‍ കമ്പനിയാണ് ഡ്രീംലൈനര്‍ നിര്‍മിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ കമ്പനിയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനിരിക്കെയാണ് ഇത്തരം വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറ് സംഭവിക്കുന്നത്. ഇതുമൂലം എയര്‍ ഇന്ത്യക്കുണ്ടായ നഷ്ടം കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും വിമാനങ്ങളുടെ തകരാറ് പരിഹരിക്കുന്നതുവരെ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത് മാറ്റിവയ്ക്കണമെന്നും എയര്‍ ഇന്ത്യയിലെ എന്‍ജിനീയര്‍മാരുടെ സംഘടന  ആവശ്യപ്പെട്ടു.21 ഡ്രീംലൈനര്‍ വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കുള്ളത്. 2018 ആഗസ്‌തോടെ ആറു വിമാനങ്ങള്‍ക്കൂടി വാങ്ങാന്‍ പദ്ധതിയുമുണ്ട്. പാരിസ്-ഡല്‍ഹി വിമാനത്തിന്റെ തകരാറ് പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാരുടെ സംഘത്തെ പാരീസിലേക്കയച്ചിട്ടുണ്ട്. ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് പതിവായി സംഭവിക്കുന്ന തകരാറ് എയര്‍ ഇന്ത്യക്ക് വരുമാനനഷ്ടം മാത്രമല്ല, പ്രതിച്ഛായയ്ക്കു തന്നെ ദോഷംവരുത്തുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it