ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടറുടെ പണവും മൊബൈലും കവര്‍ന്നു
BY Sumeera SMR22 March 2016 5:41 AM GMT
Sumeera SMR22 March 2016 5:41 AM GMT
പയ്യന്നൂര്‍: ഡ്യുട്ടിക്കിടെ പട്ടാപ്പകല്‍ വനിതാ കണ്ടക്ടറുടെ പണവും മൊബൈല്‍ ഫോണും ബസില്‍ നിന്ന് കവര്‍ന്നു. ഇക്കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20ഓടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്ിലാണ് സംഭവം. പയ്യന്നൂര്‍ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ തായിനേരിയിലെ ഉണ്ണികൃണന്റെ ഭാര്യ രൂപമോളുടെ മൊബൈല്‍ ഫോണടങ്ങിയ ബാഗാണ് മോഷണം പോയത്.
ബാഗ് കണ്ടക്ടറുടെ ഇരിപ്പിടത്തിലുള്ള ബോക്സില്‍ വച്ചതായിരുന്നു. ചെറുവത്തൂരില്‍ നിന്ന് പയ്യന്നൂര്‍ സ്റ്റാന്റിലെത്തിയ ബസ് പഴയങ്ങാടിയിലേക്ക് പോവാനായി യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടെയാണ് മോഷണം.
6000 രൂപ, 10000 രൂപ വിലയുള്ള സാംസങ് മൊബൈല്‍ ഫോണ്‍, കണ്ടക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ്, കണ്ണട, വാട്ടര്‍ ബോട്ടില്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ഇത്ര സമയം ബസില്‍ സീറ്റില്‍ യാത്രക്കാരുണ്ടായിരുന്നു. ടിക്കറ്റ് കൊടുക്കുന്നതിനിടെ ബാഗ് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഒരാള്‍ ബസില്‍ നിന്നു ബാഗുമായി ഇറങ്ങിപ്പോയതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT