ഡോ. സിദ്ദീഖ് അഹ്മദ് കെഎഫ്എ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി ഡോ. സിദ്ദീഖ് അഹ്മദിനെ തിരഞ്ഞെടുത്തതായി കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ അറിയിച്ചു.
ഡോ. സിദ്ദീഖ് അഹ്മദ് കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റും, ഇന്‍കെല്‍, കിന്‍ഫ്ര, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറും സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വെക്കേഷന്‍ ട്രെയിനിങ് അംഗവുമാണ്.
ഗ്രാസ്‌റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ അവബോധം വളര്‍ത്തുക, 2017ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനായി വരുംതലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യം.
Next Story

RELATED STORIES

Share it