Alappuzha local

ഡോ. തോമസ് ഐസക് എംഎല്‍എക്ക് 18.67 ലക്ഷം രൂപയുടെ സ്വത്ത്

ആലപ്പുഴ: ആലപ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക് എംഎല്‍എ സമര്‍പ്പിച്ച സത്യപ്രസ്താവനയില്‍ ആര്‍ടി വിവര പ്രകാരമുള്ള ആസ്തി 1867908.5 രൂപ.
145000 രൂപയുടെ വാഹനം കഴിഞ്ഞ് ബാക്കിയുള്ള നാലു ലക്ഷത്തോളം രൂപ വിവിധ ബാങ്കുകളിലും കമ്പനികളുടെ ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. തോമസ് ഐസകിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലുണ്ടായിരുന്ന 12 കേസുകളില്‍ പത്രകി സമര്‍പ്പണത്തിന് മുമ്പ് തന്നെ മുഴുവന്‍ കേസുകളിലും ജാമ്യമെടുത്തിരുന്നു.
തോമസ് ഐസക്കിന്റെ കൈവശം അയ്യായിരം രൂപയുണ്ട്.സ്വന്തമായി വീടോ സ്ഥലമോ മറ്റു വസ്തുവകകളോ ഇല്ല. ജീവിത പങ്കാളിയുടെയും ആശ്രിതരുടെ കോളത്തില്‍ ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിവിധ കോടതികളിലായി ഏഴോളം കേസുകളുണ്ട്. എല്ലാം കോടതി ചാര്‍ജ് തയ്യാറാക്കിയ കേസുകളൊന്നുമില്ല. 1977 കേരള സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ തോമസ് ഐസക്ക് 1985 ജെഎന്‍യുവില്‍ നിന്നു പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 11ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് വരണാധികാരി സബ് കലക്ടര്‍ ഡി ബാലമുരളി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പക്കണത്തിനു മുന്നോടിയായി ആലപ്പുഴയിലെ വില്യം ഹെഡേക്കര്‍ കയര്‍ കമ്പനിയില്‍ വൃക്ഷതൈ നട്ടു.
Next Story

RELATED STORIES

Share it