ഡോ. കെ മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വിസിയായി നിയമിച്ചു

തിരുവനന്തപുരം: ഡോ. കെ മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറാവും. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. നിലവില്‍ കേരള സര്‍വകലാശാലയുടെ രജിസ്ട്രാറാണ് ഡോ. മുഹമ്മദ് ബഷീര്‍. വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പട്ടികയില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ചീഫ് സെക്രട്ടറി ജിജി തോംസനെ വിളിച്ചുവരുത്തിയിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയത്. ചീഫ് സെക്രട്ടറിക്കു പുറമെ സര്‍വകലാശാലാ സെനറ്റ് പ്രതിനിധി കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍, യുജിസി പ്രതിനിധി എസ് എ ബാരി എന്നിവരാണ് അന്വേഷക സമിതിയിലുണ്ടായിരുന്നത്. ഡോ. മുഹമ്മദ് ബഷീറിനെ കൂടാതെ കേരള സര്‍വകലാശാലയിലെ ജിയോളജി പ്രഫസര്‍ ഡോ. പ്രസന്നകുമാര്‍, കൊച്ചി മുന്‍ രജിസ്ട്രാര്‍ ഡോ. രാമചന്ദ്രന്‍ എന്നിവരും പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നു.
എന്നാല്‍, മുഹമ്മദ് ബഷിറിന്റെ പേരു മാത്രമാണ് ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണം ആരായാന്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത്. പിന്നീട് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവയ്ക്കുകയായിരുന്നു. യുജിസി നിഷ്‌കര്‍ഷിക്കുന്ന നിയമന യോഗ്യതകള്‍ കര്‍ശനമാക്കിയശേഷമുള്ള ആദ്യ വൈസ് ചാന്‍സലര്‍ നിയമനമാണിത്.
പത്തുവര്‍ഷത്തില്‍ കുറയാതെ പ്രഫസര്‍ തസ്തികയിലോ സമാനപ
ദവിയിലോ ജോലി ചെയ്തിരിക്കണമെന്നതാണ് വൈസ് ചാന്‍സലര്‍ നിയമനത്തിന് കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. കാലിക്കറ്റ് വൈസ് ചാന്‍സലറായിരുന്ന ഡോ. എം അബ്ദുള്‍ സലാം ആഗസ്തില്‍ വിരമിച്ച ഒഴിവിലാണ് പുതിയ വിസി നിയമനം.
Next Story

RELATED STORIES

Share it