ഡോ. കെ ജയപ്രസാദ് അയ്യങ്കാളി കേരള പഠനകേന്ദ്രം ഡയറക്ടര്‍

കാസര്‍കോട്: മഹാത്മാ അയ്യങ്കാളിയുടെ നാമത്തില്‍ കേന്ദ്രസര്‍വകലാശാല തിരുവനന്തപുരം ക്യാപിറ്റല്‍ സെന്റര്‍ കാംപസില്‍ ആരംഭിക്കുന്ന മഹാത്മാ അയ്യങ്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ പ്രഥമ ഡയറക്ടറായി ഡോ. കെ ജയപ്രസാദ് നിയമിതനായി.
അടിസ്ഥാന ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനും ജാതിമേധാവിത്വത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ പോരാടിയ അയ്യങ്കാളിയെ പുതുലമുറയ്ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുന്നതാണ് പ്രസ്തുത പഠനകേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാത്മാ അയ്യങ്കാളി ചെയറും താമസിയാതെ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായ ഡോ. കെ ജയപ്രസാദ് നിലവില്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റിലെ അസോഷ്യേറ്റ് പ്രഫസറും സര്‍വകലാശാല ഫിനാന്‍സ് ഓഫിസറുമാണ്.
Next Story

RELATED STORIES

Share it