Flash News

ഡോ. എന്‍ എ കരീം അന്തരിച്ചു

ഡോ. എന്‍ എ കരീം അന്തരിച്ചു
X
karimതിരുവനന്തപുരം : പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എന്‍ എ കരീം (90) അന്തരിച്ചു.കേരള സര്‍വകലാശാലയില്‍ രണ്ട് തവണ പ്രോ വൈസ് ചാന്‍സലറായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്‍സ് ഡീനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എ.കെ ആന്റണിക്കെതിരെ ഇടത് സ്ഥാനാര്‍ഥിയായി ഡോ. കരീം മത്സരിച്ചിരുന്നു.
1926ല്‍ കൊച്ചിയിലാണ് ജനനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും അലിഗഢ് മുസ് ലിം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡിയും നേടി. ഡല്‍ഹി ജാമിഅ മില്ലിയ അടക്കം പ്രശസ്തമായ നിരവധി സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേരൂര്‍ക്കട  ഇന്ദിര നഗറിലെ വസതിയില്‍ ഇന്നുച്ചയോടെയായിരുന്നു അന്ത്യം.
Next Story

RELATED STORIES

Share it