ഡോ. അന്‍വറുദ്ദീന്‍ പാലക്കാട് മല്‍സരിക്കും

പാലക്കാട്: 'പാലക്കാട് മുന്നോട്ട് 'എന്ന സംഘടന പാലക്കാട് നിയോജകമണ്ഡലത്തില്‍ ഡോ. എം എന്‍ അന്‍വറുദ്ദീനെ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടത്, വലത്, ബിജെപി മുന്നണികളുടെ വികസന വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചാണ് മല്‍സരിക്കുന്നത്. മുന്ന് മുന്നണികളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മണി, മസില്‍ പവര്‍ ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ്- ക്രിമിനല്‍ കോര്‍പറേറ്റുകള്‍ക്ക് കീഴ്ടങ്ങി അവരില്‍ നിന്ന് കോടികള്‍ കൈപ്പറ്റി യഥാര്‍ഥ വികസനത്തെ അട്ടിമറിച്ച് കൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് പാലക്കാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'പാലക്കാട് മുന്നോട്ട്' തിരഞ്ഞടുപ്പിനെ നേരിടുന്നതെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പാലക്കാട് മുന്നോട്ട്, ഗ്രീന്‍ പാലക്കാട് , സ്‌മോക്ക് സംഘടനകളുടെ സ്ഥാപകന്‍ കൂടിയാണ് ഡോ. അന്‍വറുദ്ദീന്‍. വാര്‍ത്താസമ്മേളനത്തില്‍ സ്വരാജ് അഭിയാന്‍ നാഷനല്‍ സ്റ്റിയറിങ് കമ്മിറ്റി മെമ്പര്‍ കെ വിശ്വംഭരന്‍, പാലക്കാട് മുന്നോട്ട് സെക്രട്ടറി വള്ളത്തോള്‍ മുരളീധരന്‍, വൈസ് പ്രസിഡന്റ് പി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it