thiruvananthapuram local

ഡോക്ടറേറ്റ് നേടിയ അധ്യാപക ദമ്പതികള്‍ക്ക് നാടിന്റെ ആദരം

വര്‍ക്കല: ഡോക്ടറേറ്റ് നേടിയ അധ്യാപക ദമ്പതിമാരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നാടിന്റെ ആദരം. ചെമ്മരുതി എണാറത്ത്‌വിള പൗരസമിതിയുടെ നേതൃത്വത്തിലാണ് ആദരം നല്‍കിയത്. പനയറ സ്വദേശിയും തിരുവനന്തപുരം വിമന്‍സ് കോളജിലെ മലയാളം വിഭാഗം അസി. പ്രഫസറുമായ അജയന്‍ പനയറ, ഭാര്യ ടി ശ്യാമള എന്നിവര്‍ക്കാണ് ജന്മനാട് ആദരം നല്‍കിയത്.
ക്രിസ്തുബിംബം സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ അജയന്‍ പനയറക്കും മലയാള നാടകത്തിലെ കുടുംബബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ടി ശ്യാമളക്കുമാണ് കേരള സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചത്.
എണാറത്ത്‌വിള ജങ്ഷനില്‍ നടന്ന സമ്മേളനം നടന്‍ മധു ഉദ്ഘാടനം ചെയ്തു. വര്‍ക്കല കഹാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, കവി ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ എച്ച് സലീം സംസാരിച്ചു.
പൗരസമിതിയുടെ ഉപഹാരം ഡോ. അജയന്‍ പനയറക്കും ഡോ. ടി ശ്യാമളക്കും നടന്‍ മധുവും സ്വാമി ഋതംബരാനന്ദയും ചേര്‍ന്ന് സമ്മാനിച്ചു.
Next Story

RELATED STORIES

Share it