ഡോക്ടര്‍ ഡെത്ത്' നരേന്ദ്ര നാഗറെഡ്ഡി അറസ്റ്റില്‍

വാഷിങ്ടണ്‍: ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ മനശ്ശാസ്ത്രവിദഗ്ധന്‍ നരേന്ദ്ര നാഗറെഡ്ഡി യുഎസിലെ ജോര്‍ജിയയില്‍ അറസ്റ്റില്‍. ഇയാളുടെ കീഴില്‍ ചികില്‍സയിലായിരിക്കെ 36 രോഗികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജോര്‍ജിയയിലെ മരുന്നു നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ഇയാള്‍ രോഗികള്‍ക്ക് കൂടിയ അളവില്‍ മരുന്നു നല്‍കിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. 12ഓളം രോഗികള്‍ കൊല്ലപ്പെട്ടത് അമിത അളവിലുള്ള മരുന്നിന്റെ ഉപയോഗം കാരണമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
റെഡ്ഡിയുടെ ഓഫിസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും ലോക്കല്‍ പോലിസുമടങ്ങുന്ന സംഘം അടുത്തിടെ പരിശോധിക്കുകയും ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it