palakkad local

ഡോക്ടര്‍മാര്‍ ഫീസ് ഉയര്‍ത്തിയതില്‍ വ്യാപക പ്രതിഷേധം

സി കെ ശശി ചാത്തയില്‍

ആനക്കര: ഡോക്ടര്‍മാര്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം വ്യാപകമാവുന്നു. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരായാണ് ഫീസ് വര്‍ധിപ്പിച്ചിട്ടുള്ളത്.
ജൂണ്‍ ഒന്നു മുതലാണ് 100 രൂപ ഉണ്ടായിരുന്ന ഫീസ് 150 രൂപയായി വര്‍ധിപ്പിച്ച് മെഡിക്കല്‍ അസോസിയേഷന്റെ പേരില്‍ ആശുപത്രികളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വച്ചിട്ടുള്ളത്. ഒറ്റയടിക്കാണ് 50 രൂപ വര്‍ധിപ്പിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയില്‍ ഏറെയും സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ഗവ.ഡോക്ടര്‍മാരാണ്. ദിവസവും നൂറ് മുതല്‍ 300 വരെ രോഗികളാണ് ഇവിടങ്ങളില്‍ പരിശോധനയ്ക്ക് എത്തുന്നത്. ഇപ്പോള്‍ മരുന്നിനും ഡോക്ടര്‍ ഫീസ് അടക്കം ഒരാള്‍ക്ക് 500 രൂപയില്ലാതെ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇവിടങ്ങളിലെ പല ഡോക്ടര്‍മാരും വിവിധ മരുന്നു കമ്പനികളുടെ പ്രതിനിധികളുമായി അനാവശ്യബന്ധം പുലര്‍ത്തുന്നവരാണെന്നും പരാതിയുണ്ട്. അതിനാല്‍ പലര്‍ക്കും വിലയേറിയ മരുന്നുകളാണ് എഴുതി നല്‍കുന്നതെന്നും പരാതിയുണ്ട്. ഇതിനു പ്രതിഫലമായി വില കൂടിയ സമ്മാനങ്ങളും ടൂര്‍ പ്രോഗ്രാമുകളും ഡോക്ടര്‍മാര്‍ക്ക് മരുന്നു കമ്പനികള്‍ നല്‍കി വരുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം ചെയ്യുന്ന പല ഡോക്ടര്‍മാരും വീടുകളിലും മെഡിക്കല്‍ സ്‌റ്റോറുകള്‍ സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ നല്ല വര്‍ധനവ് ഉ ള്ളപ്പോള്‍ സ്വാകര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളില്‍ ഫീസ് കുത്തനെ ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ ഇ വിടെ തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ചില ഡോക്ടര്‍മാര്‍ ഏത് പാതി രാത്രിയില്‍ ചെന്നാലും സേവനം ലഭ്യമാക്കുന്നത് ആശ്വാസകരമാണെന്നും നാട്ടുക്കാ ര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it