ഡോക്ടര്‍മാരെ ആക്രമിച്ച കേസുകള്‍: പ്രതികള്‍ കീഴടങ്ങി

ഗയ/മധേപുര: ബിഹാറില്‍ ഡോക്ടര്‍മാരെ ആക്രമിച്ച രണ്ടു കേസുകളില്‍ എംഎല്‍എയുടെ മകനടക്കം രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. ഗയയിലും മധേപുരയിലുമാണ് രണ്ടു ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത്.
ഗയയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ആര്‍ജെഡി എംഎല്‍എയുടെ മകന്‍ രഞ്ജിത് യാദവാണ് കോടതിയില്‍ കീഴടങ്ങിയത്. എംഎല്‍എ ആത്രി കുന്തി ദേവിയുടെ മകനാണ് രഞ്ജിത്. ഇയാളെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടര്‍ സത്യേന്ദ്രകുമാര്‍ സിന്‍ഹയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതോടെ യാദവ് ഒളിവി ല്‍ പോവുകയായിരുന്നു. അമ്മ യും എംഎല്‍എയുമായ ആ ത്രി ദേവിയും കൂടെ ഉണ്ടായിരുന്നു. മധേപുര സംഭവത്തില്‍ പ്രതി പോലിസ് ഓഫിസറായ കൃത്യാ നന്ദ് പാസ്വാനാണ് കീഴടങ്ങിയത്. പാസ്വാന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it