ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം 65 ആക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസ് ആക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി. തീരുമാനം ഇന്നലെ നിലവില്‍വന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ക്കാലം ലഭ്യമാക്കുക, പൊതുജനാരോഗ്യം കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. തീരുമാനം രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച ഷഹരാന്‍പൂരില്‍ ഒരുറാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it