ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കും

സഹാറന്‍പൂര്‍: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിലാണ് മോദിയുടെ പ്രഖ്യാപനം. രണ്ടുവര്‍ഷം കൊണ്ട് രാജ്യത്തെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, ഈ വിടവ് നികത്താനായി സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തും.
ചില സംസ്ഥാനങ്ങളില്‍ 60ഉം ചിലയിടങ്ങളില്‍ 62ഉം ആണ് നിലവില്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം. സാധാരണക്കാര്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നും ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മാസത്തിലെ ഒമ്പതാമത്തെ ദിവസം സൗജന്യ പരിശോധന നല്‍കണമെന്നും ഡോക്ടര്‍മാരോട് മോദി ഉപദേശിച്ചു.
ഒരു കോടി കുടുംബങ്ങള്‍ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 12 ദിവസം സൗജന്യമായി സാധാരണക്കാരായ രോഗികളെ ചികില്‍സിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it