ഡൊണാള്‍ഡ് ട്രംപും ജെബ് ബുഷും തമ്മില്‍ വാക്‌പോര്

വാഷിങ്ടണ്‍: യുഎസിന്റെ ഇറാഖ് അധിനിവേശത്തെച്ചൊല്ലി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ജെബ് ബുഷും തമ്മില്‍ വാക്‌പോര്. സൗത്ത് കരോലിനയിലെ പ്രാഥമിക തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. 2003ല്‍ ജെബ് ബുഷിന്റെ സഹോദരന്‍ ഇറാഖ് യുദ്ധം തുടങ്ങിവച്ചത് വലിയ തെറ്റായിപ്പോയെന്ന് ട്രംപ് പറഞ്ഞു. ജോര്‍ജ് ബുഷ് തെറ്റു ചെയ്തു. അവര്‍ ഉയര്‍ന്ന സംഹാരശേഷിയുള്ള ആയുധങ്ങളുണ്ടെന്നു പറഞ്ഞു. എന്നാല്‍, അത്തരത്തിലൊന്നുമില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം സംവാദത്തിലെ കാണികളില്‍ ഒരുവിഭാഗം ട്രംപിന്റെ വാദങ്ങളോട് എതിര്‍പ്പു പ്രകടിപ്പിച്ചു. എന്നാല്‍, ഇവര്‍ പ്രത്യേക താല്‍പര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള സുരക്ഷാസംവിധാനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു തന്റെ സഹോദരന്‍ ചെയ്തതെന്ന് ജെബ് ബുഷ് പ്രതികരിച്ചു. അദ്ദേഹം ചെയ്ത കാര്യങ്ങളോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ജെബ് ബുഷ് പറഞ്ഞു.
Next Story

RELATED STORIES

Share it