ഡെന്‍മാര്‍ക്ക്: വിദ്യാലയത്തില്‍ ശിരോവസ്ത്രത്തിനു നിരോധനം

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ വിദ്യാലയത്തില്‍ ശിരോവസ്ത്രത്തിനു നിരോധനം. കോപ്പന്‍ഹേഗനു സമീപമുള്ള വിയുസി ലങ്‌ബൈ വിദ്യാലയാധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിഖാബ് നിരോധനത്തെക്കുറിച്ചു വ്യക്തമാക്കിയത്.
ഡെന്‍മാര്‍ക്കിലെ ഭരണകക്ഷി വെന്‍സ്റ്റര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവുകളും ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയും സ്‌കൂളധികൃതരുടെ നടപടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്താകമാനം നിഖാബ് നിരോധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതായി ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി വക്താവ് മാര്‍ട്ടിന്‍ ഹെന്റിക്‌സെന്‍ പറഞ്ഞു.
സ്‌കൂളധികൃതരുടെ നടപടിക്കെതിരേ സാമൂഹികപ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് സ്‌കൂളധികൃതരുടെ നടപടിയെന്ന് അവര്‍ പറഞ്ഞു. എന്തു വസ്ത്രമാണ് ധരിക്കുക എന്നതില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാന്‍ അവകാശമില്ലേയെന്ന് സാമൂഹികപ്രവര്‍ത്തക ആന്‍ ക്രിസ്റ്റീന്‍ ഗ്രാന്‍ ഹോമാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മതസ്വാതന്ത്ര്യത്തെയും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിനുള്ള ജനാധിപത്യ അവകാശത്തെയും ബാധിക്കുന്ന തീരുമാനത്തെക്കുറിച്ച് സ്‌കൂളധികൃതര്‍ പുനരാലോചിക്കണമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it