Flash News

ഡീസല്‍ വാഹന നിയന്ത്രണത്തിന് ഹൈകോടതിയുടെ സ്‌റ്റേ

ഡീസല്‍ വാഹന നിയന്ത്രണത്തിന് ഹൈകോടതിയുടെ സ്‌റ്റേ
X
vehicle

[related] കൊച്ചി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹൈകോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി വിധി.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിയ്ക്ക്  മുകളിലുള്ള ഡീസല്‍ എന്‍ജിനുകള്‍ ഒരു മാസത്തിനകം മാറ്റാനും അല്ലാത്ത പക്ഷം വാഹനം കണ്ടുകെട്ടാനും പതിനായിരം രൂപ പിഴ ഈടാക്കാനുമായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ വിധി റദ്ദാക്കിയ ഹൈകോടതി കേസില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും പറഞ്ഞു.
കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയണ്‍മെന്റ് അവയര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് വര്‍ഷത്തില്‍ കൂടുല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ആറ് പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈകോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയതിലൂടെ ഇല്ലാതാവുന്നത്.
ഹൈകോടതി വിധിയെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ സ്വാഗതം ചെയ്തു.

Next Story

RELATED STORIES

Share it