ഡീസല്‍ വാഹനങ്ങളുടെ നിരോധനം വ്യാപിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡീസല്‍വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനം ഡല്‍ഹിക്കു പുറത്തേക്ക് വ്യാപിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. വ്യവസായത്തെ പ്രതീകൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഘനവ്യവസായ മന്ത്രാലയമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ വില്‍പന, രജിസ്‌ട്രേഷന്‍ എന്നിവ തടസ്സപ്പെടുത്തുന്ന നടപടി സ്വീകരിക്കരുത്. ഇത്തരത്തിലുള്ള ഉത്തരവ് നടപ്പാക്കുന്നത് ദേശീയ തലത്തില്‍ വാഹന വ്യവസായത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ജിഡിപിയില്‍ 47 ശതമാനം സംഭാവന ചെയ്യുന്നത് ഓട്ടോമൊബീല്‍ വ്യവസായമാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ടാണ് ഇതു സംബന്ധിച്ച വ്യവസായം മുന്നോട്ടു പോവുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it