Flash News

ഡീസല്‍ കാറുകളുടെ നിരോധനം നിരര്‍ത്ഥകം- കേന്ദ്രമന്ത്രി പരീക്കര്‍

ഡീസല്‍ കാറുകളുടെ നിരോധനം നിരര്‍ത്ഥകം- കേന്ദ്രമന്ത്രി പരീക്കര്‍
X


manohar parrikarപനാജി: രാജ്യത്ത് ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം മൗഢ്യമണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് പനാജിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പരീക്കര്‍ പറഞ്ഞു.
[related] ശാസ്ത്ര ജ്ഞാനം ഇല്ലാത്ത ആളുകള്‍ ശാസ്ത്രത്തെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് നമ്മുടെ ദൗര്‍ഭാഗ്യം. ഒരു ശാസ്ത്രീയമായ അടിസ്ഥാനവുമില്ലാത്ത നിര്‍ദ്ദേശമാണ് ഡീസല്‍ കാറുകളുടെ നിരോധനത്തില്‍ ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ വലിയ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെയാണ് മന്ത്രി വിമര്‍ശിച്ചത്.
പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പെട്രോള്‍ വാഹനങ്ങളേക്കാള്‍ മലിനീകരണം കുറവാണ് ഡീസല്‍ വാഹനങ്ങള്‍ മൂലം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ 200സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെയാണ് മന്ത്രി വിമര്‍ശിച്ചത്.
Next Story

RELATED STORIES

Share it