ഡി.എച്ച്.ആര്.എം. 2357 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും
BY Rayees RKN13 Oct 2015 6:31 AM GMT
Rayees RKN13 Oct 2015 6:31 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്.എം. ആറു ജില്ലകളിലായി 2357 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്ന് സംസ്ഥാന ചെയര്പേഴ്സന് സെലീന പ്രക്കാനം പ്രസ്താവനയില്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 1082 ഡി.എച്ച്.ആര്.എം. സ്ഥാനാര്‍ഥികള്‍ക്ക് 60,000 ത്തിലധികം വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍.
ജനാധിപത്യ സംവിധാനത്തില്‍ ദലിത് ആദിവാസി വിഭാഗം അധികാരികളായി മാറിയാല്‍ മാത്രമേ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ജനാധിപത്യത്തില്‍ സാധാരണ ജനങ്ങളുടെ അവകാശങ്ങളും പൗരമൂല്യങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയാണ് ഡി.എച്ച്.ആര്.എം. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നതെന്ന് സെലീന പ്രക്കാനം പ്രസ്താവനയില്‍ പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT