Cricket

ഡിസംബറിലെ ഇന്ത്യാ-പാക് പരമ്പര നടന്നേക്കും: പി.സി.ബി

കറാച്ചി:ഡിസംബറില്‍ യു.എ.ഇയില്‍ വച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കാനുള്ള സാധ്യതയുണ്ടെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബി.സി.സി.ഐയ്ക്കും പരമ്പര നടത്തണമെന്നാണ് ആഗ്രഹമെന്ന് പി.സി.ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചീഫ് നജാം സേഥി പറഞ്ഞു. മുംബൈയില്‍ നടന്ന ചര്‍ച്ചയില്‍ ബി.സി.സി.ഐ വേണ്ടത്ര ഉത്തരവാദിത്വം കാണിച്ചില്ല എന്നത് സത്യമാണ്. ബോര്‍ഡിന്റെ മോശം ഇടപെടല്‍ കൊണ്ടാണ് അന്നത്തെ ചര്‍ച്ച റദ്ദാക്കിയത്. ഇന്ത്യ-പാക് പരമ്പര ഇന്ത്യയും ഇഷ്ടപ്പെടുന്നു. അതിനാലാണ് അവര്‍ മുംബൈയിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ശിവസേനയുടെ ഭീഷണികാരണം ബി.സി.സി.ഐ സമ്മര്‍ദ്ധത്തിലാണ്. എന്നാല്‍ തുടര്‍ന്നും ചര്‍ച്ചയുണ്ടാകുമെന്നും പരമ്പര ഒഴിവാക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് പി.സി.ബി-ബി.സി.സി.ഐ ചര്‍ച്ചയ്ക്കിടെ ശിവസേന പ്രവര്‍ത്തകര്‍ സ്ഥലത്ത് കയറി പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് ചര്‍ച്ച റദ്ദാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it