ഡിസംബര്‍ സേഫ് കേരള മാസമായി ആചരിക്കും: മന്ത്രി ശിവകുമാര്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന സേഫ് കേരള പദ്ധതി ഊര്‍ജിതപ്പെടുത്താനായി ഡിസംബര്‍ സേഫ് കേരള മാസമായി ആചരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍.
ഇതിന്റെ ഭാഗമായി ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ചായക്കടകള്‍, സോഡ നിര്‍മാണ യൂനിറ്റുകള്‍, ഐസ് ഫാക്ടറികള്‍, കാറ്ററിങ് സെന്ററുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, സ്‌കൂളുകള്‍, സ്വകാര്യ ലാബുകള്‍, അറവുശാലകള്‍, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it