ഡിസംബര്‍ ഒന്നിനും രണ്ടിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

കൊച്ചി: അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഡിസംബര്‍ 1, 2 തിയ്യതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ബാങ്ക് എംപ്ലോയ്‌മെന്റ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ഡിസംബര്‍ 1ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ എന്നീ ബാങ്കുകള്‍ പണിമുടക്കും. 2ന് എല്ലാ ബാങ്കുകളും പണിമുടക്കും.
Next Story

RELATED STORIES

Share it