kasaragod local

ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം കാഞ്ഞങ്ങാട്ട് ഇടതിന് റിബല്‍

കാസര്‍കോട്: ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂക്കള്‍ ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ റിബലായി മല്‍സരിക്കുന്നു. സിപിഎമ്മിന്റെ പനത്തടി ലോക്കല്‍ കമ്മിറ്റി അംഗമായിരിക്കെ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു അദ്ദേഹം.
പനത്തടി സഹകരണ ബാങ്കിലും പഞ്ചായത്ത് തിരഞ്ഞടുപ്പിലും ചില പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിച്ചത് പാര്‍ട്ടിക്കുതന്നെ തിരിച്ചടിയായതായി കൂക്കല്‍ ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നപ്പോള്‍, ഇദ്ദേഹത്തോടൊപ്പം പനത്തടി ബാങ്ക് പ്രസിഡന്റ് അഡ്വ. സി ജെ ജോണ്‍, പിസിയു സംസ്ഥാന നേതാവ് എം എസ് വാസുദേവന്‍, മഹിളാ നേതാവായിരുന്ന എം വി പുഷ്പകുമാരി തുടങ്ങിയ ഏരിയാ കമ്മിറ്റി അംഗങ്ങളും നിരവധി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാര്‍ട്ടി അംഗങ്ങളും തുടങ്ങിയവര്‍ സംഘടനാ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
വെള്ളരിക്കുണ്ട് താലൂക്കു ം മിനി സിവില്‍ സ്‌റ്റേഷനും കെഎസ്ആര്‍ടിസി ഡിപ്പോയും സൗരോര്‍ജ പദ്ധതിയും ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ റോഡിനു 15 കോടി അനുവദിച്ചതും കള്ളാറിലെ എയര്‍ സ്ട്രിപ് പദ്ധതിയും യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണന്നും ഇതൊന്നും സിപിഐ എംഎല്‍എയുടെ അക്കൗണ്ടില്‍ ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് രൂപീകരണ ഘട്ടത്തില്‍ പനത്തടി, കള്ളാര്‍ പഞ്ചായത്തുകളെ അടിമകളാക്കുന്ന സമീപനമാണ് എംഎല്‍എ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയാണ് ഈ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. ആനന്ദ്, ജിമ്മി ജോര്‍ജ്, ആന്റണി എം ജോസഫ്, സനല്‍ ജോയ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it