Kollam Local

ഡിവൈഎഫ്‌ഐ-എഐവൈഎഫ് സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

കൊല്ലം: ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. എഐവൈഎഫ് പ്രവര്‍ത്തകനായ ഔദയ്(19)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി രണ്ടാംകുറ്റി ചേരിയില്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഡിവൈഎഫ് ഐ പ്രവര്‍ത്തകനായ ജോസാണ് കുത്തിയതെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it