Flash News

ഡിഡിസിഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ലൈംഗികവേഴ്ചയ്ക്ക് വിധേയമാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. മകനെ ക്രിക്കറ്റ് ടീമിലെടുക്കണമെങ്കില്‍ കിടക്കപങ്കിടാന്‍ തയ്യാറാകണമെന്ന്് തന്റെ ഭാര്യയോട് ഉദ്യോഗസ്ഥരിലൊരാള്‍ ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയതായി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെജ്രിവാള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സാക്ഷിപറയാന്‍ തയ്യാറാണെന്ന്് പത്രപ്രവര്‍ത്തകന്‍ പറഞ്ഞുവെങ്കിലും അയാളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it