Flash News

ഡിഡിസിഎ അഴിമതി : അരുണ്‍ ജെയ്റ്റലിയെ പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി : ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതിക്കേസില്‍ ആരോപണവിധേയനായ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജയ്റ്റലി ഡല്‍ഹി ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തന്റെ ഇഷ്ടക്കാരെ നിയമിച്ച്് ഒരു സമ്പന്ന ക്ലബ്ബെന്ന പോലെയാണ് നടത്തിയിരുന്നതെന്ന് പാര്‍ട്ടി വക്താവ് രാഘവ് ഛദ്ദ ആരോപിച്ചു.
13 വര്‍ഷത്തോളം ഡിഡിസിഎ ചെയര്‍മാനായിരുന്ന ജെയ്റ്റ്‌ലിക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളുടെ പട്ടിക തന്നെയാണ് ആം ആദ്മി പാര്‍ട്ടി നിരത്തിയിട്ടുള്ളത്. കോര്‍പ്പറേഷന്റെ അനുമതിയില്ലാത്ത ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിന് 24 കോടി രൂപയുടെ ബജറ്റ് അനുവദിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആരോപണപ്പട്ടികയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസില്‍ നടത്തിയ റെയ്ഡ് ഡിഡിസിഎ അഴിമതികള്‍ മറച്ചുവെക്കുന്നതിന് വേണ്ടിയുള്ളതാണ് എന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി. ക്രിക്കറ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നാണം് ആപ് ഈ അഴിമതിയെ വിശേഷിപ്പിച്ചത്്. വ്യാജ സ്ഥാപനങ്ങളുടെ പേരിലേക്ക്് പണം നല്‍കി എന്നതാണ് മറ്റൊരാരോപണം. ഒരേ വിലാസവും ഒരേ ഇമെയില്‍ വിലാസവും ഒരേ ആളുകള്‍ തന്നെ ഡയറക്ടര്‍മാരുമായുള്ള അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ അസോസിയേഷന്‍ പണം അനുവദിച്ചതായും പാര്‍ട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it