Second edit

ഡിജിറ്റല്‍ അംനീസിയ

ഒരു പതിറ്റാണ്ട് മുമ്പുവരെ മിക്കവാറും എല്ലാവരും ഡസന്‍കണക്കിനു ഫോണ്‍നമ്പറുകള്‍ ഓര്‍മിച്ചെടുക്കുമായിരുന്നു. വീട്ടിലെയും ഓഫിസിലെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍നമ്പര്‍ വിരല്‍ത്തുമ്പിലായിരുന്നു. എന്നാല്‍, അക്കാലം പോയി. സ്വന്തം സെല്‍നമ്പറൊഴികെ മറ്റൊന്നും അധികമാരും ഓര്‍മിക്കാറില്ല.

കാരണം, ബാക്കിയെല്ലാം സെല്‍ഫോണില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുകയാണല്ലോ. പക്ഷേ, പ്രശ്‌നം വരുന്നത് വല്ല വൈറസും കയറി ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ കുഴപ്പത്തിലായാലാണ്. നട്ടുച്ചയ്ക്ക് കൂരിരുട്ട് പരന്നാലുണ്ടാവുന്ന പരിഭ്രാന്തിയാണ് അത് മഹാഭൂരിപക്ഷം പേരിലും ഉണര്‍ത്തുന്നതെന്നാണ് കാസ്‌പേര്‍സ്‌കി ലാബ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റല്‍ യുഗത്തിലെ ഈ കൂട്ടമറവിയെ അവര്‍ വിളിക്കുന്നത് ഡിജിറ്റല്‍ അംനീസിയ എന്നാണ്. ആറായിരം പേരില്‍ നടത്തിയ സര്‍വേയില്‍ നിന്നുള്ള വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.

യൂറോപ്പില്‍ മധ്യവയസ്സു കഴിഞ്ഞവരില്‍ 60 ശതമാനം പേര്‍ക്കും 10ാം വയസ്സില്‍ തങ്ങളുടെ വീട്ടിലേക്ക് തെറ്റാതെ ഫോണ്‍ ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍, അവരില്‍ 53 ശതമാനം പേര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ മക്കളെ വിളിക്കാന്‍ സെല്‍നമ്പര്‍ നോക്കണം. സ്വന്തം ഓഫിസ് നമ്പര്‍ ഓര്‍ത്തെടുക്കാന്‍ 51 ശതമാനം പേര്‍ക്കും സാധ്യമായില്ല. സ്വന്തം ഭാര്യയെയോ ഭര്‍ത്താവിനെയോ വിളിക്കാനും അവര്‍ക്ക് സെല്‍ഫോണ്‍ സഹായം തന്നെ വേണം.
Next Story

RELATED STORIES

Share it