ഡിഎംഡികെ സഖ്യത്തിന് കാരണം സമാന ചിന്ത: സിപിഐ

കോയമ്പത്തൂര്‍: ഡിഎംഡികെയുടെ സമാനമായ കാഴ്ചപ്പാടാണ് ജനക്ഷേമ മുന്നണിയുമായി ആ പാര്‍ട്ടിക്ക് സഖ്യമുണ്ടാക്കാന്‍ വഴിയൊരുക്കിയതെന്ന് മുതിര്‍ന്ന സിപിഐ നേതാവ് നല്ലകണ്ണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണി അധികാരത്തിലെത്താനുള്ള സാധ്യത വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ദലിത് യുവാവ് ശങ്കറുടെ ഭാര്യ കൗസല്യയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നല്ലകണ്ണ്. അഴിമതി നിര്‍മാര്‍ജനം, ദുരഭിമാനക്കൊല നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജനക്ഷേമ മുന്നണിയുടെ അതേ നിലപാടാണ് ഡിഎംഡികെക്കുള്ളത്. കോണ്‍ഗ്രസ്, ബിജെപി, അണ്ണാ ഡിഎംകെ, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനരോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് നല്ലകണ്ണ് പറഞ്ഞു. സിപിഐയുടെ പട്ടികജാതി വിഭാഗം ശേഖരിച്ച മുപ്പതിനായിരം രൂപ അദ്ദേഹം കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൈമാറി.
Next Story

RELATED STORIES

Share it