ഡാര്‍ക്ക് ചോക്കലേറ്റിന് എതിരേയുള്ള ഹരജി തള്ളി

മുംബൈ: ബംഗാളി ചലച്ച ിത്രമായ ഡാര്‍ക്ക് ചോക്കലേറ്റിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. ഷീന ബോറ കൊലപാതകക്കേസിനെ അവലംബിച്ച് ചിത്രീകരിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത് ഷീന ബോറയുടെ രണ്ടാനച്ഛന്‍ പീറ്റര്‍ മുഖര്‍ജിയാണ്. കേസില്‍ മുഖര്‍ജി പ്രതിയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ചിത്രം തയ്യാറായിട്ടില്ലെന്നും അത് സെന്‍സര്‍ ബോര്‍ഡ് മുമ്പാകെ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് എസ് സി ധര്‍മാധികാരിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം ഹരജിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് പറഞ്ഞു.
Next Story

RELATED STORIES

Share it