ഡാനിഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസ്: 5 പേര്‍ കുറ്റക്കാര്‍

ന്യൂഡല്‍ഹി: ഡാനിഷ് വനിതയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ അഞ്ചുപേരെ കോടതി ശിക്ഷിച്ചു. എല്ലാ പ്രതികളും കുറ്റംചെയ്‌തെന്നു തെളിഞ്ഞതായി അഡീഷനല്‍ സെഷന്‍സ് ജഡ്ജി രമേശ് കുമാര്‍ ഇല്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 376 ഡി (കൂട്ടബലാല്‍സംഗം), 366 (തട്ടിക്കൊണ്ടുപോവല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളായ മഹേന്ദ്ര (27), മുഹമ്മദ് രാജ (21), രാജു (24), അര്‍ജുന്‍ (22), രാജു ചാക്ക (21) എന്നിവര്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. 2014 ജനുവരി 14നാണ് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് സമീപം ഡാനിഷ് വനിത പീഡിപ്പിക്കപ്പെട്ടത്. പ്രതികളുടെ ശിക്ഷ സംബന്ധിച്ചു കോടതി വ്യാഴാഴ്ച വാദംകേള്‍ക്കും.
Next Story

RELATED STORIES

Share it