Flash News

ഡല്‍ഹി സ്‌കൂളില്‍ റാഗിങ്; രണ്ടുപേര്‍ ആശുപത്രിയില്‍

ഡല്‍ഹി സ്‌കൂളില്‍ റാഗിങ്; രണ്ടുപേര്‍ ആശുപത്രിയില്‍
X
images_cms-image-000023020

നോയ്ഡ: സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനിരയായ രണ്ടു പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയ്ഡ മേഖലയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഹോസ്റ്റലിലാണു സംഭവം. കൊല്‍ക്കത്ത സ്വദേശികളായ 15ഉം 16ഉം വയസ്സുള്ള വിദ്യാര്‍ഥികളാണ് റാഗിങിനിരയായത്. 18 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവരില്‍ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാഗിങിനെ എതിര്‍ത്തപ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ ചോദ്യംചെയ്യുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it