ഡല്‍ഹി സെക്രട്ടേറിയറ്റ് പൂട്ടണമെന്ന് ഹരജി

ന്യൂഡല്‍ഹി: ഡല്‍ഹി സെക്രേട്ടറിയറ്റ് കെട്ടിടം പൂട്ടണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞനായ മഹേന്ദ്ര പാണ്ഡെ ദേശീയ ഹരിത കോടതിയെ സമീപിച്ചു. സെക്രട്ടേറിയറ്റ് കെട്ടിടം മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണു ഹരജി. 1981ലെ വായു (മലിനീകരണം തടയല്‍ നിയന്ത്രണ) നിയമം, 1981ലെ ജല (മലിനീകരണം തടയല്‍ നിയന്ത്രണ) നിയമം എന്നിവപ്രകാരമുള്ള അനുമതിക്കായി അപേക്ഷ നല്‍കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഗൗരവ് ബന്‍സാലിന്റെ ബെഞ്ചാണ് ഇന്നലെ ഹരജി പരിഗണിച്ചത്. ഹരജിയില്‍ ഹരിത കോടതി അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ ബെഞ്ച് ഇന്നു കൂടുതല്‍ വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it