ഡല്‍ഹി സര്‍വകലാശാല പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കിയതില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ഥികളുടെ പ്രതിഷേധം. സര്‍വകലാശാല നിയമിച്ച 24 അംഗ കമ്മിറ്റിയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഒമ്പത് കോളജ് പ്രിന്‍സിപ്പല്‍മാരടക്കം നിരവധി വിദഗ്ധരടങ്ങുന്നതാണ് കമ്മിറ്റി.
പുതിയ തീരുമാനത്തിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി രംഗത്തെത്തി. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ഥികളുടെ പ്രവേശനം തടസ്സപ്പെടാന്‍ തീരുമാനം വഴിയൊരുക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അപേക്ഷകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അപേക്ഷിക്കാനുള്ള വഴികള്‍ കുറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് താഴെത്തട്ടിലുള്ള വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കും-വിദ്യാര്‍ഥികള്‍ പറഞ്ഞു.ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തീരുമാനം പുതിയതാണ്.
Next Story

RELATED STORIES

Share it