ഡല്‍ഹി മുനിസിപ്പല്‍ ജീവനക്കാരനില്‍ നിന്നു 26 ലക്ഷം പിടികൂടി

ന്യൂഡല്‍ഹി: സിബിഐ നടത്തിയ റെയ്ഡില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരനില്‍ നിന്നു വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകളും 26 ലക്ഷം രൂപയും പിടികൂടി. വിവിധ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ വ്യാജ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ പദംനഗര്‍, സംഘം വിഹാര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണവും രേഖകളും സീലുകളും കണ്ടെത്തിയതെന്ന് സിബിഐ വക്താവ് അറിയിച്ചു. സിബിഐ നേരത്തേ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ വടക്കന്‍ മേഖലയില്‍ നടത്തിയ പരിശോധനയിലും സ്വകാര്യ ദല്ലാള്‍മാരും കോര്‍പറേഷന്‍ ജീവനക്കാരും ചേര്‍ന്ന് കൃത്രിമ ജനന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് കണ്ടെത്തിയിരുന്നുവെന്നും വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it