ഡല്‍ഹി പോലിസില്‍ 33 ശതമാനം സ്ത്രീപ്രാതിനിധ്യം വേണമെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് സേനയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 9.27 ശതമാനം മാത്രമാണെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തി. ഡല്‍ഹി പോലിസില്‍ സ്ത്രീകളുടെ എണ്ണം 33 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് സമിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഡല്‍ഹി പോലിസില്‍ സമയബന്ധിതമായി സ്ത്രീകളുടെ പ്രാതിനിധ്യം 33 ശതമാനമായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
ഡല്‍ഹി ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലും പോലിസ് കോണ്‍സ്റ്റബിള്‍ മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍ വരെയുളള തസ്തികയില്‍ 33 ശതമാനം സ്ത്രീ സംവരണത്തിന് 2015 മാര്‍ച്ച് 20ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതാണെന്ന് സമിതി നിരീക്ഷിച്ചു.
2012 ഡിസംബറില്‍ നടന്ന ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിനു ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഡല്‍ഹി പോലിസ് സ്വീകരിച്ച നടപടികള്‍ സമിതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it