Flash News

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും അക്രമം, കനയ്യകുമാറിന് മര്‍ദനമേറ്റു

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും അക്രമം, കനയ്യകുമാറിന് മര്‍ദനമേറ്റു
X
cbzrx3iuaaat6by
ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും അക്രമം. റിമാന്‍ഡ് കാലാവധി കഴിയുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കാനെത്തിയ ജെ എന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെയും റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഒരു സംഘം അഭിഭാഷകര്‍ മര്‍ദിച്ചു. കനയ്യകുമാറിനെ അഭിഭാഷകര്‍ നിലത്തിട്ടു ചവിട്ടുകയും കയ്യേറ്റം ചെയ്യാന്‍ശ്രമിക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം കനയ്യ കുമാറിനെ ഹാജരാക്കിയപ്പോള്‍ ഉണ്ടായതിന് സമാനമായ സംഭവങ്ങളാണ് ഇന്നും അരങ്ങേറിയത്.

റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുദ്രാവാക്യം വിളികളുമായി ഒരു വിഭാഗം അഭിഭാഷകര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് ഇന്നും അക്രമമഴിച്ചുവിട്ടതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.  കനയ്യകുമാറിനെ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി ഉത്തരവിട്ടു
Next Story

RELATED STORIES

Share it