ഡല്‍ഹി നിയമസഭ; എംഎല്‍എമാരുടെ ശമ്പളം: 400 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഡല്‍ഹി എഎല്‍മാരുടെ അടിസ്ഥാന ശമ്പളം 400 ശതമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നിയമസഭ പാസ്സാക്കിയ ബില്ല് അനുമതിക്കു വേണ്ടി കേന്ദ്രത്തിനയച്ചു. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 12,000ല്‍നിന്ന് 50,000മായാണു വര്‍ധിക്കന്നത്. മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ മാസത്തില്‍ എംഎല്‍എമാരുടെ ശമ്പളം 2.1 ലക്ഷമായിരിക്കും.
ഇതുവരെ അത് 80,000 രൂപയായിരുന്നു. 20,000 രൂപയായിരുന്ന മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 80,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നിയമസഭാ സാമാജികരായിരിക്കും ഡല്‍ഹി എംഎല്‍എമാര്‍.
Next Story

RELATED STORIES

Share it