ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാലയുടെ പഠനറിപോര്‍ട്ട്; വധശിക്ഷ: കൂടുതലും ദരിദ്രരും പിന്നാക്ക-ന്യൂനപക്ഷങ്ങളും

ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷ കാത്തു കഴിയുന്നവരില്‍ ബഹുഭൂരിഭാഗവും ദരിദ്രരോ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ പെടുന്നവരോ മതന്യൂനപക്ഷങ്ങളോ ആണെന്ന് റിപോര്‍ട്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ 80 ശതമാനവും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണെന്നു ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതുസംബന്ധമായി നടത്തിയ പഠനം വെളിപ്പെടുത്തുന്നു.കൊലക്കയര്‍ വിധിക്കപ്പെട്ടവരില്‍ പകുതിയോളവും 18 വയസ്സ് തികയും മുമ്പേ ജോലിചെയ്യാന്‍ തുടങ്ങിയവരാണ്. വധശിക്ഷ കാത്തു കഴിയുന്നവരില്‍ 24.5 ശതമാനം ദലിത്, ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇത് 20 ശതമാനമാണ്.  ദലിത്-ആദിവാസി വിഭാഗങ്ങളി ല്‍ നിന്ന് 90 പേരും മതന്യൂനപക്ഷങ്ങളില്‍ പെട്ട 76 പേരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയിലെ സെ ന്റര്‍ ഓണ്‍ ദ ഡെത്ത് പെനാല്‍റ്റി 2013 ജൂലൈ മുതല്‍ കഴിഞ്ഞവര്‍ഷം ജനുവരി വരെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തി ല്‍ തയ്യാറാക്കിയ രണ്ടു വാല്യങ്ങളുള്ള റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണു പുറത്തുവിട്ടത്.രാജ്യത്തിന്റെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തില്‍ വലിയ പോരായ്മകളുണ്ടെന്നു ചടങ്ങി ല്‍ സംസാരിക്കുകയായിരുന്ന സുപ്രിംകോടതി ജഡ്ജി മദന്‍ ബി ലോകൂര്‍ പറഞ്ഞു. ഇത്തരം റിപോര്‍ട്ടുകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും സുപ്രിംകോടതി ജഡ്ജി പ്രതീക്ഷ പ്രകടിപ്പിച്ചു.കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷകള്‍ ബഹുഭൂരിഭാഗവും മേല്‍ക്കോടതികള്‍ റദ്ദുചെയ്യുകയായിരുന്നു എന്ന റിപോര്‍ട്ടിലെ കണ്ടെത്തല്‍ അപ്പീലിന് പോവാന്‍ കഴിവുള്ളവര്‍ക്കു ശിക്ഷയില്‍ ഇളവു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന സന്ദേശമാണു നല്‍കുന്നത്. 200 മുതലുള്ള 15 വര്‍ഷങ്ങള്‍ക്കിടയില്‍ കീഴ്‌ക്കോടതികള്‍ വിധിച്ച 95 ശതമാനത്തിലേറെ വധശിക്ഷയും പിന്നീട് റദ്ദുചെയ്യപ്പെട്ടതായി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. അഥവാ ഇക്കാലയളവില്‍ 1486 പേര്‍ക്കു വധശിക്ഷ വിധിച്ചപ്പോള്‍ അവസാനം ഇതു സ്ഥിരീകരിച്ചത് 73 പേര്‍ക്കു മാത്രമായിരുന്നു. ഗവേഷണ കാലയളവില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 385 പേരില്‍ 373 പേരെയും അഭിമുഖം നടത്താന്‍ ഗവേഷകര്‍ക്ക് അനുവാദം ലഭിച്ചപ്പോള്‍ തങ്ങ ള്‍ക്കു കീഴിലുള്ള 12 പേരെ കാണാന്‍ തമിഴ്‌നാട് അനുവദിച്ചില്ല.കൊലപാതകം കാരണം 213 പേരെ വധശിക്ഷയ്ക്കു വിധിച്ചപ്പോള്‍ ബലാല്‍സംഗം ചെയ്ത് കൊല നടത്തിയതിനാണ് 84 പേര്‍ക്കു തൂക്കുകയര്‍ ലഭിച്ചത്. ഭീകരവാദവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ വധശിക്ഷ വിധിക്കപ്പെട്ടവര്‍ 31 പേരാണ്.കേരളത്തില്‍ വധശിക്ഷ കാത്തു കഴിയുന്നവരില്‍ 93 ശതമാനം (14 പേര്‍) ദരിദ്ര പശ്ചാത്തലമുള്ളവരാണ്. മഹാരാഷ്ട്രയില്‍ 20 ശതമാനം മാത്രമുള്ള ദലിത്, ആദിവാസി വിഭാഗങ്ങളാണ് 50 ശതമാനം (18 പേര്‍) പേരും. ഗുജറാത്തില്‍ മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ വെറും 12 ശതമാനമാണെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ 79 ശതമാനവും (15 പേര്‍) ഈ വിഭാഗത്തില്‍നിന്നുള്ളവരാണ്്.
Next Story

RELATED STORIES

Share it