ഡല്‍ഹി ചേരിയില്‍ തീപ്പിടിത്തം; വീടുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേരിപ്രദേശമായ മംഗോള്‍പുരിയില്‍ തീപ്പിടിത്തം. വ്യത്യസ്ത ചേരികളിലെ മുന്നൂറിലധികം വീടുകളും കടകളും കത്തിനശിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഉത്തര-പശ്ചിമ ഡല്‍ഹി ജില്ലയുടെ ഭാഗമായ മംഗോള്‍പുരിയിലെ വിവിധ ചേരികളില്‍ തീ പടര്‍ന്നത്. സമീപത്തുള്ള പ്ലാസ്റ്റിക് കൂമ്പാരത്തില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു കരുതുന്നത്. എന്നാല്‍, ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് കാരണമെന്നും പറയപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ 28ഓളം അഗ്നിശമന യൂനിറ്റുകള്‍ക്ക് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് തീയണയ്ക്കാനായത്. എന്നാല്‍, ആളപായമില്ല.മംഗോള്‍പുരി പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അടുത്തടുത്ത ചേരികളിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിബാധയെ തുടര്‍ന്ന് പ്രദേശത്തെ കടകളില്‍നിന്ന് നിരവധി എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീ കൂടുതല്‍ പടരാനിടയാക്കി. 1500ലധികംപേര്‍ അപകടത്തെ തുടര്‍ന്ന് ഭവനരഹിതരായി. അപകടത്തിന്റെ ഇരകള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it