Flash News

ഡല്‍ഹി ഗതാഗത മന്ത്രി രാജിവെച്ചു

ഡല്‍ഹി ഗതാഗത മന്ത്രി രാജിവെച്ചു
X
gopal_rai_pc

ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റോയ് രാജിവെച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ  തുടര്‍ന്നാണ് രാജി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിച്ചത്. എന്നാല്‍ അഴിമതി ആരോപണമാണ് രാജിയ്ക്ക പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
റായ് രാജിവെച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ഗതാഗതവകുപ്പിന്റെ അധിക ചുമതല വഹിക്കും.
2015 ഫെബ്രുവരി 14നാണ് ഗതാഗത,ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയായി ബാബര്‍പുര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഗോപാല്‍ റായ് അധികാരമേല്‍ക്കുന്നത്.
Next Story

RELATED STORIES

Share it