Flash News

ഡല്‍ഹി കൂട്ടബലാല്‍സംഗം; പ്രായപൂര്‍ത്തിയായ പ്രതിയെ മോചിപ്പിക്കാമെന്ന് സുപ്രിംകോടതി

ഡല്‍ഹി കൂട്ടബലാല്‍സംഗം; പ്രായപൂര്‍ത്തിയായ പ്രതിയെ മോചിപ്പിക്കാമെന്ന് സുപ്രിംകോടതി
X
supremecourt-info



ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഈ പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി വനിതാകമ്മീഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി തള്ളിയത്. പ്രതിയുടെ മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചെങ്കിലും മോചിപ്പിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാണിച്ചാണ് ഇവര്‍ ഹര്‍ജിനല്‍കിയത്. ജസ്റ്റിസ് എ.കെ ഗോയലാണ് വിധി പറഞ്ഞത്.കോടതി വിധിയില്‍ നിരാശയുണ്ടെന്നും പ്രതിഷേധം തുടരുമെന്നും നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it