ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ മാധ്യമ ശില്‍പശാല

ന്യൂഡല്‍ഹി: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതിനായി രാജ്യത്തെ 250 വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ ഏഴിന് നടക്കുന്ന ശില്‍പശാലയില്‍ സാമൂഹിക മേഖലയിലെ റിപോര്‍ട്ടിങില്‍ ബദ്ധശ്രദ്ധരായ വനിതാ മാധ്യമപ്രവര്‍ത്തകരായിരിക്കും പങ്കെടുക്കുക. സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന വിഷയങ്ങള്‍ ശില്‍പശാല ചര്‍ച്ചചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. 30 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it