ഡല്‍ഹിയില്‍ വാഹനനിയന്ത്രണ റിഹേഴ്‌സല്‍ നാളെ

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ നമ്പരടിസ്ഥാനത്തില്‍ ഡീസല്‍ കാറുള്‍ നിയന്ത്രിക്കുന്ന സംവിധാനം ബുധനാഴ്ച പരീക്ഷണാര്‍ഥം നടപ്പാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് റിഹേഴ്‌സല്‍. ഒറ്റ, ഇരട്ട നമ്പരുകളുള്ള കാറുകളെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നിയന്ത്രിക്കുന്ന സംവിധാനമാണിത്.
എന്നാല്‍, റിഹേഴ്‌സലിനെക്കുറിച്ച് അറിയില്ലെന്നാണ് ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സി പറഞ്ഞത്. വാഹനമുടമകളെ ബോധവല്‍ക്കരിക്കുന്നതിന് 10,000 വോളന്റിയര്‍മാര്‍ക്ക് അധികൃതര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വിഐപികളുടെയും വനിതകളുടെയും വാഹനങ്ങള്‍, സിഎന്‍ജി ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങളെ തടയാനും നിയന്ത്രിക്കാനും വോളന്റിയര്‍മാരെ അനുവദിക്കുകയില്ലെന്നാണ് ഡല്‍ഹി പോലിസിന്റെ നിലപാട്.
Next Story

RELATED STORIES

Share it