Flash News

ഡല്‍ഹിയില്‍ രണ്ട് പിഞ്ചു ബാലികമാര്‍ കൂട്ടബലാല്‍സംഗത്തിനിരയായി

ന്യൂഡല്‍ഹി :  ഡല്‍ഹിയില്‍ വ്യത്യസ്തസംഭവങ്ങളിലായി രണ്ട് പിഞ്ചു ബാലികമാര്‍ കൂട്ടബലാല്‍സംഗത്തിനിരയായി. രണ്ടരവയസും അഞ്ചുവയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നങ്‌ലോയിയിലും കിഴക്കന്‍ ഡല്‍ഹിയിലെ അനന്ത് വിഹാറിലുമായി പീഡനത്തിനിരയായത്.  രണ്ടു പേരുടെയും നില ഗുരുതരമാണെന്നും രണ്ടരവയസുകാരിയുടെ രക്തശ്രാവം തുടരുകയാണെന്നുമാണ് റിപോര്‍ട്ടുകള്‍. ഈ കുട്ടി ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
നഗരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ പകര്‍ച്ചവ്യാധിപോലെ വ്യാപകമായെന്നാണ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രതികരിച്ചത്്്. ദിവസങ്ങള്‍ക്കു മുന്‍പ് നാലുവയസുള്ള ഒരു പെണ്‍കുട്ടി  കൂട്ടബലാല്‍സംഗത്തിനിരയായതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് പുതിയ സംഭവങ്ങള്‍.
Next Story

RELATED STORIES

Share it