Flash News

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളിയായ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് (14)ആണ് മരിച്ചത്. ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ് 111യിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞു വരവേ പാന്‍ വില്‍പനക്കാരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രജതിനും കൂടെയുണ്ടായിരുന്ന മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റത്. പാന്‍ വില്‍പനക്കാരന്റെ മര്‍ദനത്തില്‍ രജത് തല്‍ക്ഷണം മരിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ മര്‍ദിച്ച പാന്‍ വില്‍പനക്കാരന്‍ ഒളിവിലാണ്. വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തിന് ശേഷം സമീപത്തെ പാര്‍ക്കില്‍വെച്ച്  മര്‍ദിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it