Flash News

ഡല്‍ഹിയില്‍ പന്ത്രണ്ടുകാരിയുടെ തൂങ്ങിമരണം വിവാദമാവുന്നു

ഡല്‍ഹിയില്‍ പന്ത്രണ്ടുകാരിയുടെ തൂങ്ങിമരണം വിവാദമാവുന്നു
X
suicide-GIRL

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ കഴിഞ്ഞദിവസം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട 12 വയസുകാരിയുടെ മരണം വിവാദമാവുന്നു.  മരണത്തില്‍ ദുരൂഹതയുള്ളതായി പെണ്‍കുട്ടിയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹി വനിതാകമ്മീഷന്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി മാനഭംഗപ്പെട്ട ശേഷം കൊല്ലപ്പെടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് മരണത്തില്‍ സംശയമുണ്ടെന്ന്്് ഡല്‍ഹി വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാനഭംഗം നടന്നതായി കാണുന്നില്ലെന്ന്് പറഞ്ഞ്് പോലിസ് മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാണിച്ചുവെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഒരിക്കല്‍ക്കൂടി പോസ്റ്റ്‌മോര്‍്ട്ടം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം അവഗണിച്ച പോലിസ് മൃതദേഹം നേരെ ശ്മശാനത്തിലെത്തിക്കുകയായിരുന്നുവെന്ന്് വനിതാകമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
തന്നെ മകളുടെ മൃതദേഹത്തിന് ഒപ്പം വാഹനത്തില്‍ പോകാന്‍ പോലീസ് സമ്മതിച്ചില്ലെന്നും പിതാവിന്റെ ഫോണ്‍ പോലിസ് കൈവശപ്പെടുത്തിയതിനാല്‍ തനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചിട്ടുള്ളതും വനിതാക്കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

[related]
കഴിഞ്ഞ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കുടുംബം തയ്യാറാകുന്നില്ല.
വ്യാഴാഴ്ച ഉച്ചക്കാണ് താന്‍ മകളുമായി അവസാനം സംസാരിച്ചതെന്ന് വീട്ടു ജോലിക്കാരിയായി പണിയെടുക്കുന്ന പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. താന്‍ വിളിച്ചപ്പോള്‍ ട്യൂഷന് പോകാന്‍ തയ്യാറെടുക്കുകയാണെന്ന് മറുപടി പറഞ്ഞതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ മകള്‍ ആത്മഹത്യചെയ്ത വിവരം അറിയുകയായിരുന്നു. കുട്ടിയുടെ പിതാവ് ദിവസക്കൂലിക്കാരനാണ്. സംസ്‌കാരം നടക്കുന്നതിന്റെ രണ്ടര മണിക്കൂര്‍ മുമ്പ് തന്നെ പോലീസ് അവിടെയെത്തിയിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം തീരുക പോലും ചെയ്യുന്നതിന് മുമ്പാണ് പോലീസ് ഇങ്ങനെ ചെയ്തതെന്നും വനിതാക്കമ്മീഷന്‍ പറഞ്ഞു. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്രിനെ വിവരമറിയിക്കുക എന്ന ചട്ടവും ലംഘിക്കപ്പെട്ടതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it